CinemaLatest NewsNew ReleaseNEWS

അപർണ ബാലമുരളിയും ഷാജോണും ഒന്നിക്കുന്ന ‘ഇനി ഉത്തരം’ പ്രദർശനത്തിനൊരുങ്ങുന്നു

കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘ഇനി ഉത്തരം’. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഏ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് ഈണം നൽകുന്നു.

Read Also:- ഇന്ദ്രജിത്തിന്റെ ‘കുഞ്ഞമ്മിണീസ് ഹോസ്‍പിറ്റല്‍’ ചാലക്കുടിയിൽ ആരംഭിച്ചു

എഡിറ്റര്‍-ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കല-അരുണ്‍ മോഹനന്‍, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-ജെഫിന്‍ ബിജോയ്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണ്‍, പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-H20 സ്‌പെല്‍, പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര ദിൽജിത്ത്.

shortlink

Related Articles

Post Your Comments


Back to top button