CinemaGeneralKollywoodLatest NewsMollywood

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ പാൽതു ജാൻവർ വരുന്നു

കുമ്പളങ്ങി നെറ്റ്സ്, ജോജി എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ. ബേസിൽ ജോസഫാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അമൽ നീരദിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സംഗീത് പി രാജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോളിതാ, സിനിമയുടെ മോഷൻ പോസ്റ്ററും റിലീസ് ഡേറ്റും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഓണത്തിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ഫഹദ് ഫാസിലാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും സംവിധായകൻ സം​ഗീതും ചേർന്നാണ് ചിത്രം പ്രഖ്യാപിച്ചത്. ‘ഈ പഞ്ചായത്തിലെ എല്ലാ മൃ​ഗങ്ങളും എന്റെ മനസ്സിലുണ്ട്, അവരുടെ മനസ്സിൽ ഞാനും’ എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടത്.

Also Read: വേദിയിൽ വിങ്ങിപ്പൊട്ടി ഐശ്വര്യ ലക്ഷ്മി, കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് സായ് പല്ലവി

ബേസിൽ ജോസഫിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ്‌ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button