CinemaGeneralLatest NewsNew ReleaseNEWS

ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം: ‘കോബ്ര’യുടെ ഓഡിയോ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് കോബ്ര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഓഡിയോ ലോഞ്ച് ജൂലൈ 11ന് ചെന്നൈയില്‍ വെച്ച് നടക്കുമെന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോ ട്വിറ്ററിലൂടെ അറിയിച്ചു. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍, മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസായിരുന്നു. കൊവിഡിനു മുമ്പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാൻ ആണ് അവസാനം തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Read Also:- ചോദ്യം ചെയ്യാൻ ആരെങ്കിലും വേണ്ടേ, ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്ന ആശയങ്ങൾ വെളിച്ചം കാണണം: സംയുക്ത മേനോൻ

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജ്ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ, പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു.

shortlink

Related Articles

Post Your Comments


Back to top button