CinemaGeneralIndian CinemaLatest NewsMollywood

‘വണങ്കാൻ’: സൂര്യ – ബാല ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു

തെന്നിന്ത്യൻ നടൻ സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന സിനിമയുടെ പേര് പുറത്ത് വിട്ടു. ‘വണങ്കാൻ’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അണിയറ പ്രവർത്തകരാണ് സിനിമയുടെ ടൈറ്റിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടൈറ്റിൽ പുറത്ത് വിട്ടത്.

ചിത്രത്തിന്റെ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. താടി വളർത്തി ഒരു ഇന്നർ ബനിയനും അണിഞ്ഞ് നിൽക്കുന്ന സൂര്യയാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. സൂര്യയുടെ 41-ാമത്തെ ചിത്രമാണ് ‘വണങ്കാൻ’. ‘നന്ദ’, ‘മായാവി’ എന്നീ സിനിമകൾക്ക് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന സിനിമയാണിത്.

Also Read: രാം ഗോപാല്‍ വര്‍മ്മയുടെ തിരിച്ചു വരവ്: ലഡ്‍കി റിലീസ് തിയതി പ്രഖ്യാപിച്ചു

കൃതി ഷെട്ടി ആണ് നായിക. മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 2ഡി എന്റടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാലസുബ്രഹ്മണ്യം ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജി വി പ്രകാശ് ആണ് സംഗീത സംവിധാനം. സതീഷ് സൂര്യയാണ് എഡിറ്റർ.

shortlink

Related Articles

Post Your Comments


Back to top button