CinemaGeneralIndian CinemaLatest NewsMollywood

ചാക്കോച്ചന്‍റെ ‘ന്നാ താന്‍ കേസ് കൊട്’ ഒരു ദിവസം നേരത്തെ റിലീസ് ചെയ്യും

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്.

Also Read: വിക്രമിന്റെ നായികയായി രശ്മിക എത്തും: പാ രഞ്ജിത്ത് ചിത്രം ഒരുങ്ങുന്നു

ഇപ്പോളിതാ, സിനിമ  പ്രഖ്യാപിച്ചതിലും ഒരു ദിവസം നേരത്തെ പ്രേക്ഷകർക്ക് മുന്നിൽ എത്തും എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിനിമ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സിനിമ ഒരു ദിവസം മുന്നേ, അതായത് ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്ന പുതിയ വിവരം.

ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ഹരിദാസാണ് നിർവ്വഹിക്കുന്നത്. രാജേഷ് മാധവ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button