GeneralLatest NewsMollywoodNEWS

‘ഈ വിഗ്ഗിന് എത്ര രൂപയാകും ചേട്ടാ?’ എന്ന് വിമർശനം, മറുപടിയുമായി മനോജ് കെ ജയന്‍

'എനിക്ക് കച്ചവടം ഇല്ല സോറി ' മറുപടിയുമായി മനോജ് കെ ജയന്‍

നായകനായും പ്രതിനായകനായും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ് മനോജ് കെ ജയന്‍. സോഷ്യല്‍ മീഡിയയിൽ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത് ഒരു കമന്റിന് താരം നല്‍കിയ മറുപടിയാണ്.

read also: പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ല: ശ്രീനാഥ് ഭാസിക്കെതിരെ പരാതി

കഴിഞ്ഞ ദിവസം ശുഭദിനം നേര്‍ന്നുകൊണ്ട് മനോജ് കെ ജയൻ പങ്കുവച്ച ചിത്രത്തിന് താഴെ നിരവധി ആരാധകര്‍ കമന്റുമായി എത്തി. അതിനിടെ ഒരു വിരുതന്റെ കമന്റ് ‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ’ എന്നായിരുന്നു. ഈ കമന്റിന് രസികന്‍ മറുപടി നൽകിയിരിക്കുകയാണ് മനോജ് കെ ജയന്‍. ‘എനിക്ക് കച്ചവടം ഇല്ല സോറി ‘ എന്നായിരുന്നു താരം കുറിച്ചത്.

‘മനോജേട്ട എങ്ങനെയാണ് ഈ ​ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്. ഞാന്‍ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി’- എന്നായിരുന്നു വേറൊരു കമന്റ്. അതിന് ‘നമുക്ക് ശരിയാക്കാം’ എന്നായിരുന്നു താരത്തിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button