CinemaGeneralIndian CinemaLatest NewsMollywood

തിയേറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിക്ക് നൽകരുത്: ഫിയോക് കടുത്ത നടപടികളിലേക്ക്‌‌

തകർച്ച നേരിടുന്ന മലയാള സിനിമ മേഖലയെ കരകയറ്റാൻ തിയേറ്റർ ഉടമകൾ ശക്തമായ നടപടികളിലേക്ക് കടക്കുന്നു. ഒടിടി പ്ലാറ്റ്​ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യമാണ് ഫിയോക് പ്രധാനമായും ഉയർത്തുന്നത്. തിയേറ്റർ റിലീസിന് ശേഷം 42 ദിവസം കഴിഞ്ഞ് സിനിമകൾ നിലവിൽ ഒടിടിയിൽ പ്രദർശനത്തിന് എത്തുന്നുണ്ട്. ഈ സമയ പരിധി വർധിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ കൊച്ചിയിൽ ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ചയാകും.

Also Read: അമ്മേ ഇത് പെരിയ അവാർഡ്, ആ നന്മയ്ക്കുള്ള അംഗീകാരം: നഞ്ചിയമ്മയെ കുറിച്ച് ശരത്ത്

താരങ്ങൾക്കും നിർമ്മാതാക്കൾക്കുമെതിരെ നിയമനടപടികൾ എടുക്കാതെ ഈ പ്രശ്നം പരിഹരിക്കാനാകില്ലെന്ന്‌ ഉടമകളിൽ പലർക്കും അഭിപ്രായമുണ്ട്. തിയേറ്ററുകൾ പൂട്ടിപ്പോകുന്ന സാഹചര്യം ഒഴിവാക്കാൻ ശക്തമായ നടപടികൾ തന്നെ വേണമെന്നാണ് അംഗങ്ങളുടെ ആവശ്യം.

തിയേറ്റർ മേഖലയുടെ പ്രതിസന്ധി പരിഹരിക്കാനുള്ള പരീക്ഷണങ്ങളിലൊന്നായ ഫ്ലക്‌സി ചാർജും യോഗത്തിൽ ചർച്ചയാകുമെന്നു സൂചനയുണ്ട്. ഈയിടെ ഇറങ്ങിയ കുറി എന്ന ചിത്രത്തിന് ഫ്ലക്സി ചാർജ് നടപ്പാക്കിയിരുന്നു. ഇത് ഫലപ്രദമായില്ലെന്നും ഫ്ലക്സി ചാർജിന് സർക്കാർ പിന്തുണ വേണമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ.

പാപ്പൻ, തല്ലുമാല, സോളമന്‍റെ തേനീച്ചകൾ, ഗോൾഡ് തുടങ്ങി ഒരു പിടി പുതിയ ചിത്രങ്ങൾ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ഒടിടിയുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകൾ ഉന്നയിച്ച ആവശ്യം നേരത്തെ ഫിലിം ചേംബർ തള്ളിയിരുന്നു. സിനിമകൾ ഒടിടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യമാണ് ഫിലിം ചേംബർ പരി​ഗണിക്കാതിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button