CinemaGeneralIndian CinemaKollywoodLatest News

എന്റെ ഓരോ പാട്ടിലും തലമുറകളുടെ അടിച്ചമർത്തലിന്റെ പാടുകൾ ഉണ്ടാകും, സത്യം എല്ലായ്‌പ്പോഴും വിജയിക്കും: അറിവ്

ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയ ഗാനമായിരുന്നു എന്‍ജോയ് എന്‍ജാമി. അറിവരശ് കലൈനേശനാണ് ഗാനം എഴുതിയതും ആലപിച്ചതും. ഈ ​ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന സ്വതന്ത്ര ഗായകനും എഴുത്തുകാരനും റാപ്പറുമാണ് അറിവ്. വമ്പന്‍ ഹിറ്റ് ആയ ഗാനത്തെയും ഗാനം പറയുന്ന രാഷ്ട്രീയത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സ്വതന്ത്ര സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന എ ആര്‍ റഹ്മാന്റെ മ്യൂസിക് ലേബല്‍ മജ്ജയും സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും ചേര്‍ന്നായിരുന്നു ഗാനം നിർമ്മിച്ചത്. അറിവും ഡീയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ വെച്ച് നടന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടന ചടങ്ങില്‍ എന്‍ജോയ് എന്‍ജാമിയുടെ തത്സമയ അവതരണം നടന്നിരുന്നു. എന്നാൽ പരിപാടിയിലേക്ക് അറിവിനെ ക്ഷണിച്ചിരുന്നില്ല. ഇപ്പോളിതാ, ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അറിവ്. നിങ്ങൾ ഉറങ്ങുമ്പോൾ ആർക്കും നിങ്ങളുടെ നിധി തട്ടിയെടുക്കാമെന്നും നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഒരിക്കലും അതിന് കഴിയില്ലെന്നുമാണ് അറിവ് പറയുന്നത്. സത്യം എല്ലായ്‌പ്പോഴും വിജയിക്കുമെന്നും അറിവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Also Read: അതിന് മുൻപ് പൊലീസ് വേഷങ്ങൾ കൂടുതൽ ചെയ്തിട്ടില്ല, കമ്മീഷണർ കഴിഞ്ഞായിരുന്നെങ്കിൽ ആ ചിത്രം ചെയ്യാൻ മടിച്ചേനെ: സുരേഷ് ​ഗോപി

‘ഞാൻ കമ്പോസ് ചെയ്ത്, എഴുതി, പാടി, അവതരിപ്പിച്ച ഗാനമാണ് എന്‍ജോയ് എന്‍ജാമി. ഇതെഴുതാൻ ആരും എനിക്ക് ട്യൂണും മെലഡിയും വാക്കുകളും തന്നില്ല. ഇന്ന് കാണുന്ന എല്ലാത്തിനുമായി ഏകദേശം 6 മാസത്തോളമുള്ള ഉറക്കമില്ലാത്ത പിരിമുറുക്കമുള്ള രാത്രികളും പകലുകളും ഞാൻ ചെലവിട്ടു. ഇതൊരു മികച്ച ടീം വര്‍ക്കാണെന്നതിലും എനിക്ക് സംശയമില്ല. അത് എല്ലാവരേയും ഒരുമിച്ച് നിര്‍ത്തുമെന്നതിലും എനിക്ക് സംശയമില്ല. പക്ഷേ, അതിന് വല്ലിയമ്മാളിന്റെയോ ഭൂരഹിതരായ തേയിലത്തോട്ടത്തിലെ എന്റെ പൂര്‍വ്വികരുടെയോ ചരിത്രമില്ലെന്ന് അര്‍ത്ഥമില്ല. എന്റെ ഓരോ പാട്ടിലും തലമുറകളുടെ അടിച്ചമര്‍ത്തലിന്റെ പാട്ടുകള്‍ ഉണ്ടാകും.

ഇത് പോലെ, ഈ നാട്ടിൽ 10000 നാടൻ പാട്ടുകളുണ്ട്. എന്റെ പൂർവ്വികരുടെ ശ്വാസം, അവരുടെ വേദന, അവരുടെ ജീവിതം, സ്നേഹം, അവരുടെ ചെറുത്തുനിൽപ്പ്, അവരുടെ അസ്തിത്വം എല്ലാം പേറുന്ന ഗാനങ്ങൾ. രക്തവും വിയർപ്പും കലർന്ന വിമോചന കലകളുടെ ഈണങ്ങളായി മാറിയ ഒരു തലമുറയാണ് ഞങ്ങൾ. പാട്ടുകളിലൂടെ ഞങ്ങൾ പൈതൃകം വഹിക്കുന്നു. നിങ്ങൾ ഉറങ്ങുമ്പോൾ ആർക്കും നിങ്ങളുടെ നിധി തട്ടിയെടുക്കാം. നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഒരിക്കലും അതിന് കഴിയില്ല. ജയ് ഭീം. സത്യം എല്ലായ്‌പ്പോഴും വിജയിക്കും’, അറിവ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button