CinemaGeneralIndian CinemaKollywoodLatest News

കാർത്തിയുടെ നായികയായി ശങ്കറിന്റെ മകൾ അതിഥി: തില്ലടിപ്പിച്ച് വിരുമൻ ട്രെയ്‍ലർ

കാർത്തിയെ നായകനാക്കി മുത്തയ്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് വിരുമൻ. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ശങ്കറിന്റെ ഇളയ മകൾ അതിഥിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അതിഥിയുടെ അരങ്ങേറ്റ ചിത്രമാണ് വിരുമൻ. കൊമ്പൻ എന്ന ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണിത്.

ഇപ്പോളിതാ, സിനിമയുടെ ട്രെയ്‍ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്‌ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയ്‍ലർ നൽകുന്ന സൂചന. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also Read: പ്രണയത്തിന്റെ രാഷ്ട്രീയവുമായി നച്ചത്തിരം നഗർഗിരത്ത്: റിലീസ് തിയതി പ്രഖ്യാപിച്ചു

എസ് കെ സെൽവകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button