CinemaGeneralLatest NewsNEWS

ആ കാർ ഞാൻ വാങ്ങിയതല്ല, സുഹൃത്തായ ഡോള്‍വിൻ വാങ്ങിച്ച കാറിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്: ഷാജി കൈലാസ്

കടുവയുടെ വിജയത്തെ തുടര്‍ന്ന് താൻ കാര്‍ വാങ്ങിച്ചിട്ടില്ലെന്ന് സംവിധായകൻ ഷാജി കൈലാസ്. സുഹൃത്തായ ഡോള്‍വിൻ വാങ്ങിച്ച കാറിന്റെ ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഷാജി കൈലാസിന്റെ പ്രതികരണം.

‘ഞാൻ കടുവയുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത ശരിയല്ല. ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് – ആസിഫ് അലി ചിത്രമായ ‘കാപ്പ’യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടിയാണ് അത്. ഞാനതിന്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എൻ്റെ സുഹൃത്ത് കൂടിയായ ഡോൾവിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത്. ഡോൾവിനും വണ്ടിയ്ക്കും സിനിമയ്ക്കും നല്ലത് വരട്ടെ’ ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read Also:- ‘റിലീസിന് മുൻപേ ഡീ​ഗ്രേഡിം​ഗ്’: കുറിപ്പുമായി വിഷ്‍ണു ഉണ്ണികൃഷ്ണൻ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഒടിടിയിലും എത്തി. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. ‘കടുവക്കുന്നേല്‍ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button