CinemaGeneralLatest NewsNEWS

ബോക്സ് ഓഫീസിൽ ‘പാപ്പൻ’ തരംഗം: 10 ദിവസത്തിനുള്ളിൽ നേടിയത്

ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സുരേഷ് ഗോപി ചിത്രം പാപ്പൻ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയക്കുതിപ്പ് തുടരുന്നു. റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് ചിത്രം നേടിയത് 3.16 കോടിയായിരുന്നു. രണ്ടാം ദിനത്തിൽ 3.87 കോടിയും മൂന്നാം ദിനത്തിൽ 4.53 കോടിയും നേടി. നാലാം ദിനമായ തിങ്കളാഴ്ച 1.72 കോടിയാണ് സിനിമ നേടിയത്. ഇപ്പോളിതാ, റിലീസ് ചെയ്ത 10 ദിവസത്തിനുള്ളിൽ തന്നെ പാപ്പൻ 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്.

ആ​ഗോള ബോക്സ് ഓഫീസിൽ നിന്നായി 30. 43 കോടി രൂപയാണ് സുരേഷ് ​ഗോപി ചിത്രം നേടിയിരിക്കുന്നത്. പാപ്പന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രമായി എത്തിയ പാപ്പൻ കേരളത്തിൽ മാത്രമാണ് തുടക്കത്തിൽ റിലീസ് ചെയ്യപ്പെട്ടത്.

ജൂലൈ 29നായിരുന്നു സിനിമ കേരളത്തിൽ റിലീസ് ചെയ്തത്. യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാർക്കറ്റുകളിലെയും ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും റിലീസ് ഈ വാരാന്ത്യത്തിലാണ്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 108 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ആണിത്. അമേരിക്കയിൽ 62 തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.

Read Also:- അനുപം ഖേറിനൊപ്പം മഞ്ഞ് മല കയറുന്ന അമിതാഭ് ബച്ചൻ: ‘ഉഞ്ജായി’ ഫസ്റ്റ് ലുക്ക് പുറത്ത്

വർഷങ്ങൾക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിലെത്തിയ ചിത്രമായിരുന്നു പാപ്പൻ. ആർ ജെ ഷാൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button