BollywoodCinemaGeneralIndian CinemaLatest News

മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആ​ഗ്രഹമുണ്ട്, അഭിനയിപ്പിക്കുമോയെന്ന് പ്രിയദർശനോട് ചോദിക്കണം: അക്ഷയ് കുമാർ

ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. ഇപ്പോളിതാ, മലയാള സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പുതിയ ചിത്രമായ രക്ഷാബന്ധന്റെ പ്രൊമോഷനിൽ പങ്കെടുക്കവേ ഒരു മലയാളി ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു താരം. ഒരുപാട് മലയാള സിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റ് ആക്കിയിട്ടുള്ള താങ്കൾ എന്നാണ് മലയാളത്തിൽ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന്  അക്ഷയ് കുമാർ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Also Read: ഡാർലിംഗ്‌സ് അതിഭം​ഗീരമെന്ന് ബോളിവുഡ് താരങ്ങൾ: ആലിയയ്ക്ക് അഭിനന്ദന പ്രവാഹം

അക്ഷയ് കുമാറിന്റെ വാക്കുകൾ:

തമിഴിൽ ഞാൻ രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാനാണ് ഇഷ്ടം. മോഹൻലാലിനൊപ്പം അഭിനയിപ്പിക്കുമോയെന്ന് പ്രിയദർശനോട് ചോദിക്കും. മോഹൻലാലിനോടൊപ്പം സിനിമ ചെയ്യാൻ സാധിച്ചാൽ അതൊരു ബഹുമതിയാണ്.

എനിക്കൊരു മലയാള സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. തമിഴിലും കന്നഡയിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ അഭിനയിക്കാൻ സന്തോഷമേ ഉള്ളൂ. പക്ഷേ പ്രശ്നം എന്താണെന്നുവച്ചാൽ മലയാളം സംസാരിക്കാൻ എനിക്ക് അറിയില്ല. എനിക്ക് സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നതാണ് ഇഷ്ടം. മറ്റൊരാൾ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നതിൽ താൽപര്യമില്ല.

shortlink

Related Articles

Post Your Comments


Back to top button