CinemaGeneralIndian CinemaLatest News

വിലക്ക് പിൻവലിച്ചു: ദുൽഖറിന്റെ സീതാരാമത്തിന് യുഎഇയിൽ റിലീസിന് അനുമതി

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീതാരാമം. ആഗസ്റ്റ് 5 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്.

ചിത്രത്തിന് യുഎഇ അടക്കമുള്ള ചില രാജ്യങ്ങൾ പ്രദർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോളിതാ, സീതാരാമം യുഎഇയിൽ റിലീസ് ചെയ്യാൻ അനുമതി ലഭിച്ചു എന്ന വിവരമാണ് പുറത്ത് വരുന്നത്. വീണ്ടും സെൻസർ ചെയ്ത ശേഷമാണ് ചിത്രത്തിന് റിലീസ് ചെയ്യാൻ അനുമതി ലഭിച്ചത്. ആഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക.

Also Read: ദുൽഖർ ‍ഞാൻ നിങ്ങളെ വെറുക്കുന്നു: കുറിപ്പുമായി തെലുങ്ക് നടൻ

1965 ലെ ഒരു യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായ പ്രണയകഥയാണ് സീതാരാമം പറയുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. സീത എന്ന കഥാപാത്രമായി മൃണാൽ എത്തുമ്പോൾ രശ്മിക എത്തുന്നത് അഫ്രീൻ എന്ന കഥാപാത്രമായിട്ടാണ്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സ്വപ്ന സിനിമയുടെ ബാനറിൽ അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button