CinemaGeneralIndian CinemaLatest NewsMollywood

പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ: സ്വാസിക

റേഷാൻ മാത്യു, സ്വാസിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. സിനിമ ആ​ഗസ്റ്റിൽ തന്നെ റിലീസ് ചെയ്യുമെന്ന് സിദ്ധാർത്ഥ് അടുത്തിടെ സോഷ്യൽ മീഡ‍ിയയിലൂടെ അറിയിച്ചിരുന്നു. സെൻസറിം​ഗ് കഴിഞ്ഞ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. റോഷനും സ്വാസികയും തമ്മിലുള്ള ഇൻ്റിമേറ്റ് സീനാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഈ പോസ്റ്ററിന് നിരവധി വിമർശനങ്ങൾ വന്നിരുന്നു.

ഇപ്പോളിതാ, ചിത്രത്തിന്റെ പോസ്റ്ററിന് വന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് നടി സ്വാസിക. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ പോസ്റ്റിന് താഴെ വന്ന കമന്റുകൾക്കാണ് സ്വാസിക മറുപടി നൽകുന്നത്. ‘ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത്? താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു താരത്തിന്റെ പോസ്റ്റിന് താഴെ വന്ന കമന്റ്. ‘അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ?’, എന്നായിരുന്നു ഇതിന് മറുപടിയായി സ്വാസിക ചോദിച്ചത്.

Also Read: അമലാ പോളിന്റെ ‘കാടവെര്‍’ നാളെ മുതൽ ഒടിടിയിൽ

സ്വാസിക ഇൻസ്റ്റ​ഗ്രാമിൽ കുറിച്ച വാക്കുകൾ:

അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ?. പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്. അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തിയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.

 

shortlink

Related Articles

Post Your Comments


Back to top button