CinemaGeneralIndian CinemaLatest NewsMollywood

ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘ദൃശ്യം 3’: ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് കാത്ത് ആരാധകർ

മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദൃശ്യം. പാൻ ഇന്ത്യൻ ലെവലിലേക്ക് മലയാള സിനിമയ്ക്ക് റീച്ച് ഉണ്ടാക്കി കൊടുത്ത ചിത്രമാണിത്. ദൃശ്യം 2 എത്തിയ സമയത്ത് സംവിധായകന്‍ ജീത്തു ജോസഫ് എല്ലാ അഭിമുഖങ്ങളിലും നേരിട്ട ഒരു ചോദ്യം ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമോ എന്നതായിരുന്നു. അത്തരമൊരു സാധ്യത തള്ളിക്കളയാതെയായിരുന്നു ജീത്തുവിന്‍റെ മറുപടികളും.

ഇപ്പോളിതാ, അത്തരത്തില്‍ ഒരു മൂന്നാം ഭാഗത്തിന്‍റെ പ്രഖ്യാപനം വൈകാതെ സംഭവിക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടക്കുകയാണ്. ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹമാണ് ഇപ്പോൾ പ്രചരിക്കുന്നത്. സിനിമയുടെ ഒരു ഫാൻ മെയിഡ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ‘ദൃശ്യം 3’ എന്ന ഹാഷ്ടാഗും ട്വിസ്റ്ററിൽ ട്രെൻഡിങ് ആണ്.

Also Read: വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി : യുവ നടന്‍ അറസ്റ്റില്‍

ഏതായാലും പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ ജോർജ് കുട്ടിയെയും കുടുംബത്തെയും വീണ്ടും കാണാനുള്ള കാത്തിരിപ്പിലാണ്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ​ഗോപി, അൻസിബ, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button