CinemaGeneralIndian CinemaLatest NewsMollywood

മൈക്ക് റിലീസിനൊരുങ്ങുന്നു: പ്രചാരണ പരിപാടികൾക്കായി ജോൺ എബ്രഹാം കേരളത്തിൽ

ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ബാനറിൽ ബോളിവുഡ് നടൻ ജോൺ എബ്രഹാം ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. അനശ്വര രാജൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സംഗീതവും വൈകാരിക നിമിഷങ്ങളും ചേർന്നൊരുക്കിയ, സമകാലിക പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന ചിത്രമാണ് മൈക്ക്. ബിവെയർ ഓഫ് ഡോഗ്സ് സിനിമയുടെ സംവിധായകൻ വിഷ്ണു ശിവപ്രസാദ് ആണ് സിനിമ ഒരുക്കുന്നത്.

Also Read: മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും: ടൈറ്റിൽ പോസ്റ്റർ നാളെ പുറത്തുവിടും

ചിത്രം ആഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രീ – റിലീസ് പരിപാടിയിൽ പങ്കെടുക്കാനായി പ്രശസ്ത നടൻ ജോൺ എബ്രഹാം കൊച്ചിയിലെത്തും. ആഗസ്റ്റ് 17ന് വൈകുന്നേരം 6 മണിക്ക് കൊച്ചിയിലെ സെന്റർ സ്‌ക്വയർ മാളിലാണ് പരിപാടി. ആദ്യം പത്രസമ്മേളനവും ശേഷം പ്രീ – റിലീസ് ഇവന്റും പൊതുജനവുമായിട്ടുള്ള സംവാദവുമുണ്ടാകും.

അനശ്വര രാജനോടൊപ്പം രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button