CinemaGeneralIndian CinemaLatest NewsMollywood

‘ഇന്ന് മുതൽ ‘എമ്പുരാൻ’ തുടങ്ങുകയാണ്, ലൂസിഫറിനേക്കാൾ വലിയ കാൻവാസിൽ’: പ്രഖ്യാപന വീഡിയോ എത്തി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് ‘ലൂസഫിറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാൻ’ തുടങ്ങുന്നുവെന്ന പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ. മോഹൻലാൽ, പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്നായിരുന്നു പ്രഖ്യാപനം നടത്തിയത്. തിരക്കഥ പൂർത്തിയായെന്നും പരമാവധി വേഗത്തിൽ മറ്റു ജോലികൾ പൂർത്തിയാക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങൾക്ക് തൊട്ടുമുന്നോടിയുള്ള ആദ്യ ചുവടാണ്. തിരക്കഥ പൂർത്തിയായി. അഭിനേതാക്കൾ മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള സമയാണ്. ഇന്ന് മുതൽ ‘എമ്പുരാൻ’ തുടങ്ങുകയാണ്. തുടങ്ങി കഴിഞ്ഞാൽ വളരെ പെട്ടന്ന് തന്നെ മറ്റു കാര്യങ്ങൾ പെട്ടന്ന് ചെയ്യാൻ  സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു ‘, പൃഥ്വിരാജ് പറഞ്ഞു

‘ എമ്പുരാൻ’ എന്ന ചിത്രം ‘ലൂസിഫറിന്’ മുകളിലേക്ക് പോകണം. അത് സാധിക്കുമെന്ന് കരുതുന്നു. വിദേശ രാജ്യങ്ങളിലടക്കം സിനിമ ചിത്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കാത്ത ഒരു സിനിമ ഞങ്ങൾ ചെയ്യും’, മോഹൻലാൽ പറഞ്ഞു.

Also Read: നാദിർഷാ – റാഫി കൂട്ടുകെട്ട്: പുതിയ ചിത്രം പ്രഖ്യാപിച്ചു

‘ എമ്പുരാൻ’ ഒരു സെക്കന്റ് ഇൻസ്റ്റാൾമെന്റാണെന്നും, ഒരു മൂന്ന് ഫിലിം സീരീസിന്റെ രണ്ടാമത്തെ ഇൻസ്റ്റാൾമെന്റാണെന്നുമാണ് മുരളി ഗോപി പറഞ്ഞത്. ഇനിയും ഈ കൂട്ടുക്കെട്ടിൽ നിന്ന് നല്ല സിനിമകൾ ഉണ്ടാകട്ടെയെന്നും ഭാഷകൾക്കപ്പുറം ഈ സിനിമ വളരട്ടെയെന്നും ആന്റണി പെരുമ്പാവൂർ വീഡിയോയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button