CinemaGeneralIndian CinemaLatest NewsMollywood

കുടുംബ ചിത്രവുമായി പെപ്പെ: ആന്റണി വർ​ഗീസിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

തന്റെ പതിവ് ട്രാക്ക് മാറ്റി കുടുംബ ചിത്രവുമായി എത്തുകയാണ് ആന്റണി വര്‍ഗീസ്. ‘ഓ മേരി ലൈല’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നവാഗതനായ അഭിഷേക് കെ എസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം.

അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കൽ ആണ് നായികയായി എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ കോളേജ് വിദ്യാർത്ഥി ആയിട്ടാണ് ആന്റണി എത്തുന്നത്.

Also Read: ഓസ്‍കര്‍ നോമിനേഷന് വേണ്ടി മത്സരിക്കാൻ ‘ശ്യാം സിൻഹ റോയ്‍’: മത്സരിക്കുന്നത് മൂന്ന് വിഭാഗങ്ങളിൽ

ആന്റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button