CinemaGeneralIndian CinemaKollywoodLatest News

അതിരുവിട്ട ആരാധന: ധനുഷിന്റെ ഇൻട്രോ സീനിടെ സ്‌ക്രീൻ വലിച്ച് കീറി ആരാധകർ

ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി മിത്രൻ ജവഹർ ഒരുക്കിയ തിരുച്ചിത്രമ്പലം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു വർഷത്തിന് ശേഷം തിയേറ്ററുകളിൽ എത്തിയ ധനുഷ് ചിത്രം ആഘോഷമാക്കുകയാണ് ആരാധകർ. ഈ ആഘോഷങ്ങൾക്കിടെ ചെന്നൈയിലെ ഒരു തിയേറ്റർ ഉടമയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്.

സിനിമയിലെ ധനുഷിന്റെ ഇൻഡ്രോ സമയത്ത് വെള്ളിത്തിരയ്ക്ക് മുന്നിൽ നൃത്തം ചെയ്ത ആരാധകർ സ്ക്രീൻ ചവിട്ടി കീറുകയായിരുന്നു. ധനുഷിന്റെ ആദ്യ സീനിൽ ഉണ്ടായ ആർപ്പു വിളികൾക്കും ഡാൻസിനും ഇടയില്ലാണ് ആരാധകർ സ്‌ക്രീൻ കീറിയത്. ചെന്നൈയിലെ രോഹിണി തിയേറ്ററിൽ സെക്കൻഡ് ഷോയ്ക്കിടെയാണ് സംഭവം.

Also Read: ഒടിടിയിലും കിതച്ച് ഷംഷേര: മടുപ്പിക്കുന്ന ചിത്രമെന്ന് പ്രേക്ഷകർ

യാരടി നീ മോഹനി എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രമാണ് തിരുച്ചിത്രമ്പലം. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, നിത്യ മേനോൻ, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. റെഡ് ജെയ്ന്റ് മൂവീസ് ആണ് സിനിമ വിതരണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button