CinemaLatest NewsNew ReleaseNEWSTeasers

ഹൃത്വിക് റോഷന്റെ ‘വിക്രം വേദ’: ടീസര്‍ പുറത്തുവിട്ടു

ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘വിക്രം വേദ’. തമിഴിൽ സൂപ്പർ ഹിറ്റായ ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കാണിത്. വേദയായാണ് ഹൃത്വിക് ചിത്രത്തിൽ എത്തുന്നത്. വിക്രം എന്ന കഥപാത്രത്തെ സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിം വർക്ക്‌സിന്റെ ബാനറിൽ നീരജ് പാണ്ഡേയും റിലയൻസ് എന്റർടെയ്‌മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം റിലീസ് ചെയ്യും.

ഇപ്പോഴിതാ, ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട തമിഴ് ചിത്രം വിക്രം വേദ ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Read Also:- ആ കഥാപാത്രങ്ങൾ ആകേണ്ടിയിരുന്നത് പ്രിയാമണി ആയിരുന്നു, ഞാൻ കണ്ടുവച്ച നടിയായിരുന്നു അവർ: ലാൽ ജോസ് പറയുന്നു

കേരളത്തിലും വന്‍ വിജയമായിരുന്നു വിക്രം വേദ. തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തിയത്. വിക്രമും വേദയുമായി എത്തിയ പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതിയുടെ കഥാപാത്രം. ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button