CinemaLatest NewsNew ReleaseNEWS

കൃഷ്ണ ശങ്കറിന്റെ ‘കുടുക്ക് 2025’ തിയേറ്ററിൽ

കൃ​ഷ്ണ​ ​ശ​ങ്ക​റിനെ നായകനാക്കി ബി​ല​ഹ​രി​ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രം ഇന്ന് മുതൽ പ്രദർശനത്തിനെത്തും. ഓ​ഗസ്റ്റ് 19നാണ് ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത്. ‘അ​ള്ള് ​രാ​മേ​ന്ദ്ര​ന്’ ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക, അജു വർഗീസ്, രഘുനാഥ് പലേരി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മാരൻ എന്ന ചെറുപ്പക്കാരൻ്റേയും അവൻ്റെ ചുറ്റുമുള്ള ചിലരുടെയും ജീവിതവും അവർക്കു നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. മനഷ്യജീവിതവുമായി ഏറെ ബന്ധമുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കി പൂർണ്ണമായും കൊമേഴ്സ്യൽ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒരു ഘട്ടത്തിൽ മിസ്റ്ററി തില്ലറിലേക്കു മാറുകയും ക്ലൈമാക്സിലേക്കെത്തുമ്പോൾ ആക്ഷൻ ത്രില്ലറിൻ്റെ സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു.‌

Read Also:- പൃഥ്വിരാജിന്റെ ‘തീർപ്പ്’ ഇന്നു മുതൽ

മലയാളത്തിൽ ഇന്നുവരെ ചർച്ച ചെയ്യപ്പെടാത്ത ഒരു പ്രമേയം എന്നതു തന്നെയാണ് ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നതും. സംഗീതം – ഭൂമി, മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം – അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് – കിരൺ ദാസ്, പശ്ചാത്തല സംഗീതം – ഭൂമി, മുജീബ് മജീദ്, കലാസംവിധാനം – ഇന്ദു ലാൽ, അനൂപ്, ചമയം – സുനിൽ നാട്ടക്കൽ, മുത്തലിബ്, വസ്ത്രാലങ്കാരം – ഫെമിന ജബ്ബാർ, സംഘട്ടനം – വിക്കി, പിആർഒ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button