CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘എല്ലാ തല്ലുകളും അവസാനം ചെങ്ങായിമാരാവാനുള്ളതാണ്’: ഹരീഷ് പേരടി

കൊച്ചി: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ വിഷയത്തിൽ പരോക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ‘തല്ലുണ്ടാക്കുന്ന നായകൻമാരൊക്കെ ചെങ്ങായിമാരാവും, എല്ലാ തല്ലുകളും അവസാനം ചെങ്ങായിമാരാവാനുള്ളതാണ്’ എന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

തല്ലുമാല സിനിമ കണ്ടു…നല്ല സിനിമ..എല്ലാ തല്ലുകളും അവസാനം ചെങ്ങായിമാരാവാനുള്ളതാണ് എന്ന് അടിവരയിട്ട് പറയുന്ന സിനിമ…ആ സിനിമ വരികൾക്കിടയിൽ മറ്റൊരു രാഷ്ട്രീയം കൂടി പറഞ്ഞുവെക്കുന്നുണ്ട്…തല്ലുണ്ടാക്കുന്ന നായകൻമാരൊക്കെ ചെങ്ങായിമാരാവും…

പക്ഷെ ഈ തല്ലുകൾ നോക്കിനിന്ന് ഇരുപക്ഷത്തിനുവേണ്ടി ആവേശം കൊണ്ട ആൾക്കൂട്ടം ശരിക്കും Mooooo പോവുമെന്ന് …സ്ക്രീനിൽ കാണാത്ത തല്ലുമാലയിലെ ആ രാഷ്ട്രിയം എനിക്ക് വല്ലാതെ ഇഷ്ടമായി..ഒരിക്കൽ കൂടി ആവർത്തിക്കുന്നു…തല്ലുമാല നല്ല സിനിമയാണ്.

shortlink

Related Articles

Post Your Comments


Back to top button