CinemaGeneralIndian CinemaLatest NewsMollywood

‘ഇത്തരം നെറികേടിനെയാണ് പിതൃശൂന്യത എന്ന് വിളിക്കുന്നത്, താങ്കൾ ആ പേരിന് അർഹനാണ്’: വിനയൻ

സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രം​ഗത്തെത്തുന്നത്. സിജുവിന്റെ അഭിനയവും പലരും എടുത്ത് പറയുന്നുണ്ട്.

ഇപ്പോളിതാ, സിനിമയെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരേ രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. സിനിമ പരാജയമാണെന്നാണ് കേരള പ്രൊഡ്യൂസേഴ്‌സ് എന്ന പേരിലുള്ള പേജിൽ അവകാശപ്പെടുന്നത്. കേരളത്തിലെ നിർമ്മാതാക്കൾക്ക് ഇങ്ങനെയൊരു പേജില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞതായാണ് വിനയൻ അറിയിച്ചത്. ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോയെന്നും നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ എന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: ബെന്യാമിനും ഇന്ദുഗോപനും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമായി

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊൻപതാം നുറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു fb page പ്രൊഡ്യൂസേഴ്സിനില്ല .. ഈ വ്യാജൻമാരെ നിയമത്തിൻെറ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച producerse association പ്രസിഡൻറ് ശ്രി രൻജിത്ത് പറഞ്ഞത്..
ഏതായാലും നല്ലോരു സിനിമയേ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അർഹനാണ്.. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം…

 

http://

shortlink

Related Articles

Post Your Comments


Back to top button