CinemaGeneralLatest NewsNEWS

ദുല്‍ഖറിന്റെ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ ഏറ്റെടുത്ത് ആരാധകർ: ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’. ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. ആര്‍ ബല്‍കി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തില്‍ ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാർ.

ഇപ്പോഴിതാ, റിലീസിനു ശേഷം ചിത്രം നേടിയ ആദ്യദിന കളക്ഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തി തുടങ്ങുകയാണ്. ആദ്യദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 2.5- 3 കോടിയാണെന്ന് ട്രേഡ് സോഴ്സുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോക്സ് ഓഫീസ് ഇന്ത്യയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചിത്രത്തിന്‍റെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 2.5 കോടി ആണെന്നാണ്.

Read Also:- നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നു: ‘പള്ളിമണി’ ടീസർ എത്തി

മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഹ്വാന പ്രകാരം പല സംസ്ഥാനങ്ങളിലും തിയേറ്റര്‍ ഉടമകള്‍ ഇന്നലെ ദേശീയ ചലച്ചിത്ര ദിനമായി ആചരിച്ചിരുന്നു. ഇതുപ്രകാരം ഏത് സിനിമയുടെയും ഏത് ഷോയ്ക്കും 75 രൂപയായിരുന്നു ഒരു ടിക്കറ്റിന്. കാണികളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ ഈ ദിവസം റിലീസ് ചെയ്തതിനാല്‍ ഛുപിന് കഴിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം, ചിത്രത്തിന്‍റെ ഔദ്യോഗിക കളക്ഷന്‍ ഇനിയും പുറത്തെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button