CinemaGeneralIndian CinemaLatest NewsMollywood

‘നമുക്കൊരു ലളിത ചേച്ചിയെ തിരികെ കിട്ടും, ഒരു ആക്ടർ വളർന്ന് വരുന്നുണ്ട്’: സുരേഷ് ​ഗോപി

സുരേഷ് ​ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് ഒരുക്കുന്ന ‘മേം ഹൂം മൂസ’ റിലീസിന് ഒരുങ്ങുകയാണ്. സൈജു കുറുപ്പ്, സലിം കുമാർ, സുധീർ കരമന, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശ്രിന്ദ, പൂനം ബജ്‍വ, വീണ നായർ, അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രമുഖ താരങ്ങൾ. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സെപ്റ്റംബർ 30ന് ‘മേ ഹൂം മൂസ’ പ്രദർശനത്തിനെത്തും.

ഇപ്പോളിതാ, സിനിമയുടെ പൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സുരേഷ് ​ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ശ്രിന്ദയിലൂടെ മലയാള സിനിമയ്ക്ക് കെപിഎസി ലളിതയെ തിരികെ ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കെപിഎസി ലളിതയിൽ നിന്നും ഇനിയും കാണാൻ പ്രേക്ഷകർ ആഗ്രഹിച്ച കഥാപാത്രങ്ങൾ ചെയ്യാൻ ശ്രിന്ദ വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കഴിഞ്ഞ മൂന്ന് മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍, നിറകണ്ണുകളോടെ അപേക്ഷയുമായി നടന്‍ വിജയന്‍ കാരന്തൂര്‍

‘നമുക്കൊരു ലളിത ചേച്ചിയെ തിരികെ കിട്ടും. പ്രകടനത്തിന്റെ കാര്യത്തിൽ, ഒരു അഞ്ച് വർഷം കൂടി കഴിഞ്ഞാൽ ഒരു കെപിഎസി ലളിതയെ കിട്ടും.  ലളിത ചേച്ചിയിൽ നിന്നും നമ്മൾ ഇനിയും ആഗ്രഹിച്ചിരുന്ന കഥാപാത്രങ്ങൾക്ക് ഒരു ആക്ടർ വളർന്ന് വരുന്നുണ്ട്. ശ്രിന്ദയിലൂടെ മലയാള സിനിമയ്ക്ക് കെപിഎസി ലളിതയെ തിരികെ ലഭിക്കും, ഉറപ്പാണ്’, സുരേഷ് ​ഗോപി പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments


Back to top button