CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് ‘മൂസ’: സുരേഷ് ഗോപി

കൊച്ചി: ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് ‘മൂസ’യെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ആരാണെന്ന് ചിത്രം തുറന്നു കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതചിന്തകൾ ഇല്ലാതെ എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടവരാണെന്ന് കാണിച്ചുതരുന്ന സാഹോദര്യത്തിന്റെ സന്ദേശമാണ് ചിത്രം മുന്നോട്ടു വെക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും കൈകോർക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘ദേശീയത, ദേശസ്നേഹം, ദേശവിരുദ്ധർ എന്നൊക്കെ പറഞ്ഞ് വൃത്തികെട്ട രാഷ്ട്രീയത്തിനു വേണ്ടി മുതലെടുപ്പ് നടത്തുന്നവരുണ്ട്. അ‌താരാണെന്ന് ഞാൻ പറയുമ്പോൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. സിനിമ കണ്ടാൽ വ്യക്തമായിട്ട് മനസ്സിലായിക്കോളും. ഇതൊന്നും ചർച്ചയ്‌ക്കോ ചിന്തയിലേക്കു പോലുമോ എടുക്കരുതെന്നും മതചിന്തകൾ പൊളിച്ച് നമ്മളെല്ലാം ഒത്തുകൂടി സഹോദരങ്ങളായിട്ട് നിൽക്കണമെന്നും പറയുന്ന സിനിമയാണ് മേം ഹൂം മൂസ’, സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button