CinemaGeneralIndian CinemaLatest NewsMollywood

‘തല്ലുമാല’ക്ക് ശേഷം പുതിയ സിനിമയുമായി ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും വീണ്ടുമെത്തുന്നു

ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തിയ തല്ലുമാല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും വീണ്ടുമെത്തുന്നു. ഇതോടെ മലയാളത്തിലെ ഒരു ഹിറ്റ് കോംബോ ആവുകയാണ് സംവിധായകന്‍ ഖാലിദ് റഹ്മാനും നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനും എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇരുവരും ഒന്നിച്ച് ആദ്യ ചിത്രമായ ‘ലവ്’ മികച്ച പ്രതികരണമാണ് നേടിയത്. പിന്നാലെ മലയാളികളെ ആകെ ആവേശം കൊള്ളിച്ച് രണ്ടാമത്തെ ചിത്രമായ ‘തല്ലുമാല’ എത്തി.

പുതിയ സിനിമ ഒരുങ്ങുന്ന കാര്യം ആഷിഖ് ഉസ്മാന്‍ ആണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയച്ചത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ലവിന്റെയും തല്ലുമാലയുടെയും സൂപ്പര്‍ വിജയത്തിന് ശേഷം ഞങ്ങളുടെ അടുത്ത സിനിമ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും’ ഖാലിദ് റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷിഖ് ഉസ്മാന്‍ കുറിച്ചു.

Also Read: പടവെട്ടി മുന്നോട്ട്: നിവിൻ പോളി ചിത്രം വൻ ഹിറ്റിലേക്ക്

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘തല്ലുമാല’ ബോക്‌സ് ഓഫീസിലും വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷന്‍ 47.30 കോടിയാണ്. കേരളത്തില്‍ നിന്നും മാത്രം 27 കോടി നേടിയ ചിത്രം കര്‍ണാടകയില്‍ നിന്നും 1.15 കോടി കളക്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി 18 കോടിക്ക് അടുത്താണ് സിനിമ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button