CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഷറഫുദ്ദീൻ നായകനാകുന്ന ‘1744 വൈറ്റ് ആൾട്ടോ’: ട്രെയ്‌ലർ പുറത്ത്

കൊച്ചി: തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’യുടെ ട്രെയ്‌ലർ പുറത്ത്. ക്രൈം-കോമഡി ത്രില്ലർ സ്വഭാവമുളള സിനിമയുടെ ട്രെയ്‌ലർ കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്.

ഷറഫുദ്ദീൻ, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, ആനന്ദ് മന്മദൻ, നിൽജ കെ ബേബി, അരുൺ കുര്യൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായാണ് ഷറഫുദ്ദീൻ എത്തുന്നത്.

ഞാനൊന്നും കലക്കിയിട്ടില്ലെന്ന് കരഞ്ഞ് കൊണ്ട് ഗ്രീഷ്മ പറയുന്ന രംഗം വിഷം കലക്കി കൊണ്ട് അനുകരിച്ച് ലക്ഷ്മി, വിമര്‍ശനം

ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ് നിർവ്വഹിക്കുന്നു. സെന്ന ഹെഗ്‌ഡെ, അര്‍ജുന്‍ ബി, ശ്രീരാജ് രവീന്ദ്രന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button