CinemaComing SoonLatest NewsNEWS

കൈതിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു: പുതിയ അപ്ഡേറ്റുമായി കാർത്തി

കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ‘കൈതി’. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘കൈതി’യുടെ രണ്ടാം ഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വിക്രം ചിത്രത്തിലും ‘കൈതി’യുടെ റഫറൻസ് ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് ചിത്രത്തിന്റെ അപ്ഡേഷനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ച് ഒരു അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ് കാര്‍ത്തി.

‘കൈതി തീര്‍ച്ചയായും എന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു സിനിമയാണ്. ഒരു ചെറിയ ആശയമായിട്ടാണ് ചിത്രം എന്നിലേക്ക് എത്തിയത്. പക്ഷേ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു ഇത് വലിയൊരു ആക്ഷൻ സിനിമയാണെന്ന്. ചിത്രത്തിലെ പ്രധാന കഥാപാത്രം ‘ഡില്ലി’യെ രൂപപ്പെടുത്താൻ ഞങ്ങള്‍ ഒരുപാട് റിസേര്‍ച്ച് ചെയ്തു’.

‘മനോഹരമായ ഒരു സിനിമയായി അത് മാറി. ലോകേഷ് കനകരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥാരചനയിലാണ്. അടുത്ത വര്‍ഷം ചിത്രത്തിന്റെ രണ്ടാം ഭാഗം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്’ കാര്‍ത്തി പറഞ്ഞു.

Read Also:- രജനികാന്തിന്റെ ‘ബാബ’ വീണ്ടും തിയേറ്ററുകളിലേക്ക്

‘സര്‍ദാര്‍’ എന്ന ചിത്രമാണ് കാര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ ചിത്രം ഇടംനേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button