CinemaLatest NewsNew ReleaseNEWS

പൃഥ്വിരാജിന്റെ ‘ഗോൾഡ്’ നാളെ മുതൽ: റിലീസിനു മുന്നേ 50 കോടി ക്ലബില്‍

റിലീസിനു മുന്നേ 50 കോടി ക്ലബില്‍ ഇടംനേടി പൃഥ്വിരാജിന്റെ ‘ഗോൾഡ്’. ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തുന്ന ചിത്രം അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയി. വേള്‍ഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളിലെത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക.

പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ്, നയന്‍താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം, ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Read Also:- എത് വേഷവും അതിന്റെ സന്ദർഭം പറയുമ്പോൾ തന്നെ മനസിൽ ഒരു കെമിസ്ട്രി ലാൽ പോലും അറിയാതെ തന്നെ ഉണ്ടാകുന്നുണ്ട്: ഭദ്രൻ

ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. മാജിക് ഫ്രെയിംസാണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

shortlink

Related Articles

Post Your Comments


Back to top button