GeneralLatest NewsMollywoodNEWS

എറണാകുളത്തെ എല്ലാ ബാറിലും കേറി അടിച്ചോണ്ടിരുന്നതാ, ഇപ്പോൾ ആ പ്രൈവസി ഒക്കെ പോയി: ധ്യാൻ ശ്രീനിവാസൻ

സെലിബ്രിറ്റി ആകേണ്ടിയിരുന്നില്ല എന്ന് തോന്നിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

അഭിമുഖങ്ങളിലൂടെ എന്നും ശ്രദ്ധിക്കപ്പെടുന്ന നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ ജീവിതവും അനുഭവങ്ങളുമെല്ലാം ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതാണ് ധ്യാനിന്റെ അഭിമുഖങ്ങൾ വൈറലാകാൻ കാരണം. വീകം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഓണ്‍ലൈന്‍ മീഡിയയിക്ക് നല്‍കിയ താരത്തിന്റെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ച ആകുന്നത്.

read also: വളരെ നേരത്തെ വിട പറഞ്ഞ സുഹൃത്ത്!!‌ ജെയ്‌സന്റെ ഓര്‍മ്മകളെ നെഞ്ചിലേറ്റുമെന്ന് ചാക്കോച്ചന്‍

സെലിബ്രിറ്റി ആകേണ്ടിയിരുന്നില്ല എന്ന് തോന്നിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് ധ്യാന്‍ നല്‍കിയ മറുപടിയാണ് ചർച്ചയ്ക്ക് കാരണം. കുറെ സാഹചര്യങ്ങളില്‍ അങ്ങനെ തോന്നിയിട്ടുണ്ട് എന്നു ധ്യാന്‍ പറയുന്നു.

‘ ഈ ഇന്റര്‍വ്യൂവിന് ഒക്കെ രാവിലെ തൊട്ട് വന്ന് ഇങ്ങനെ ഇരിക്കണ്ടേ , ആള്‍ക്കാര്‍ തിരിച്ചറിയുന്നു. പണ്ടൊക്കെ ഞാന്‍ എറണാകുളത്തുള്ള എല്ലാ ബാറിലും കേറി അടിച്ചോണ്ടിരുന്നതാ. ആ പ്രൈവസി ഒക്കെ പോയി’- എന്നും ധ്യാന്‍ കൂട്ടിച്ചേർത്തു.

സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രാണ് ‘വീകം’. ഡിസംബര്‍ 9ന് ചിത്രം പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button