CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഞാന്‍ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവര്‍ ആരാണ് ഇത് കൃഷി ചെയ്യുന്നതെന്ന് ചിന്തിക്കുന്നുണ്ടോ’

കൊച്ചി: സിനിമയ്ക്ക് പുറത്ത് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. ലഹരി ഉപയോഗിച്ചാണ് സംസാരിക്കുന്നത് എന്ന് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമര്‍ശനങ്ങളും വരാറുണ്ട്. ഇപ്പോള്‍ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. സബ്സ്റ്റന്‍സ് ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം എന്നും അല്ലാതെ അത് ഉപയോഗിക്കുന്നതല്ലെന്നും ഷൈൻ പറയുന്നു.

‘ഞാന്‍ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവര്‍ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം. സബ്സ്റ്റന്‍സ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല’ ഷൈന്‍ ടോം ചാക്കോ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button