CinemaComing SoonLatest NewsNEWS

വയസ് എത്രയായി മുപ്പത്തി………?

പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വയസ് എത്രയായി മുപ്പത്തി………? നോ ലിമിറ്റ്സിന്റെബാനറിൽ ഷിജു യുസിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോട്ടപ്പുറത്തെ കൂട്ടുകുടുംബം, മലബാറിൽ നിന്നൊരു മണിമാരൻ, ജ്വലനം, കരിങ്കണ്ണൻ, എന്നീ ചിത്രങ്ങൾക്കു ശേഷം പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വളരെ കൗതുകകരമായ അവതരണവും ആശയവുമാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നതെന്ന് സംവിധായകനായ പപ്പൻ നരിപ്പറ്റ പറഞ്ഞു. വളരെ ആർഭാടമായി കല്യാണം നടത്തി വിവാഹബന്ധം പിരിഞ്ഞവരെ ശപിച്ചു കൊണ്ടും നാൽപ്പതു വയസ്സു കഴിഞ്ഞിട്ടാം പെണ്ണ കിട്ടാത്തവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രശാന്ത് മുരളി, ഉണ്ണിരാജാ, നസീർ സംക്രാന്തി, രമ്യ സുരേഷ്, ആഭാസോ ജിത്, മഞ്ജു പത്രോസ് എന്നിവരും വി ഫോർകോ മഡി ഷോയിലൂടെ ശ്രദ്ധേയരായ നാലു താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഷിജു യുസിയുടെ കഥയ്ക്ക് ഫൈസൽ കാരങ്ങാട്ട് തിരക്കഥ രചിക്കുന്നു. കൈതപ്രത്തിൻ്റെ വരികൾക്ക് ഷിബു സുകുമാരനാണ് ഈണം പകർന്നിരിക്കുന്നത്. സമീർ ജിബ്രാനാണ് ഛായാഗ്രാഹകൻ. കലാസംവിധാനം – നാരായണൻ പന്തിരിക്കര, മേക്കപ്പ് -ജിത്തു പയ്യന്നൂർ, കോസ്റ്റ്യും – ഡിസൈൻ – ഇന്ദ്രൻസ് ജയൻ, പ്രൊഡക്ഷൻ ഡിസൈനർ – സുഗുണേഷ് കുറ്റിയിൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രേംകുമാർ പറമ്പത്ത്.

Read Also:- ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ കരോൾ ഗാനം പ്രകാശനം ചെയ്തു

തികച്ചും പുതുമയാർന്ന വിവാഹ വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രം ജനുവരി മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്നു. മൈസൂർ, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.

shortlink

Post Your Comments


Back to top button