GeneralLatest NewsMollywoodNEWSWOODs

പുതുവത്സര ആഘോഷവുമായി കള്ളനും ഭഗവതിയും ടീം

അണിയറപ്രവര്‍ത്തകര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് പകിട്ടേകി.

ഈസ്റ്റ്‌ കോസ്റ്റും കള്ളനും ഭഗവതിയും ടീമും ചേര്‍ന്ന് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. വിടപറഞ്ഞകലുന്ന ഒരു വർഷത്തെ നന്ദിപൂർവ്വം ഓർക്കാനും പുതുവർഷത്തെ പ്രതീക്ഷകളോടെ ആഘോഷപൂർവ്വം വരവേൽക്കാനും ഒപ്പം കള്ളനും ഭഗവതിയുടെയും ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോൾ ഇതിൽ പങ്കെടുത്ത കലാകാരന്മാർക്കും കലാകാരികൾക്കും സാങ്കേതിക പ്രവർത്തകർക്കും തിരക്കുകളിൽ നിന്ന് മാറിനിന്ന് അല്പസമയം ഒത്തു ചേർന്ന് കുറെ നിമിഷങ്ങൾ പങ്കിടാനുമായാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്.

read also: ത്രസിപ്പിക്കുന്ന സംഘടന രംഗങ്ങളുമായി മമ്മൂട്ടി നായകനായെത്തുന്ന ‘ക്രിസ്റ്റഫർ’: ടീസർ പുറത്ത്

സംവിധായകന്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍, നായിക നായകന്മാരായ വിഷ്ണു ഉണ്ണികൃഷ്ണന്‍, മോക്ഷ, ക്യാമറാമാന്‍ രതീഷ്‌ റാം, നടന്മാരായ ജയശങ്കര്‍, ജയകുമാര്‍, സംഗീത സംവിധായകന്‍ രഞ്ജിൻ രാജ്, സ്ക്രിപ്റ്റ് റൈറ്റര്‍ കെ.വി അനില്‍, ഗാനരചയിതാവ് സന്തോഷ്‌ വര്‍മ തുടങ്ങിവരും സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരും പാലക്കാട് ഫോർ എൻ സ്‌ക്വയർ ഹാളിൽ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

അണിയറപ്രവര്‍ത്തകര്‍ക്ക് ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ പുതുവര്‍ഷ കൈനീട്ടം നല്‍കി. അണിയറപ്രവര്‍ത്തകര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് പകിട്ടേകി. പുതുവര്‍ഷത്തെ സ്വാഗതം ചെയ്തുകൊണ്ട്, ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ രചിച്ച് സംഗീത സംവിധായകന്‍ രഞ്ജിൻ രാജ് ഈണം നല്‍കി ആലപിച്ച പുതുവര്‍ഷഗാനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് സമാപനമായത്.

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിൽ അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന ‘മാത്തപ്പൻ’ എന്ന കള്ളന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവന്‍, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല , ജയകുമാർ, മാല പാർവ്വതി മുതലായ അഭിനേതാക്കൾ കള്ളനും ഭഗവതിയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഒരുക്കുന്നത് കെ.വി അനിലിന്റെതാണ്. ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും രഞ്ജിൻ രാജാണ്. ഗാനരചന സന്തോഷ് വർമ്മ നിർവ്വഹിക്കുന്നു.

പത്താം വളവിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം വിഷ്ണു ഉണ്ണികൃഷ്ണന്റെ വെടിക്കെട്ടിന് ശേഷം കള്ളനും ഭഗവതിയിലെയും സാങ്കേതികനിരയിലെത്തുന്നു. മലയാളസിനിമയിലെ പ്രഗത്ഭരായ ടെക്നീഷ്യൻമാരായ ജോൺകുട്ടി (എഡിറ്റർ ), രാജീവ് കോവിലകം (കലാസംവിധാനം) ധന്യാ ബാലകൃഷ്ണൻ (വസ്ത്രാലങ്കാരം), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), അജി മസ്‌ക്കറ്റ് (സ്റ്റിൽസ്), സച്ചിൻ സുധാകർ (സൗണ്ട് ഡിസൈൻ), രാജാകൃഷ്ണൻ (ഫൈനൽ മിക്സിങ് ) മുതലായവർ ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നു.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ആയി ടിവിൻ കെ വർഗീസ്, അലക്സ് ആയൂർ എന്നിവരും കള്ളനും ഭഗവതിയുടെ ഭാഗമാവുന്നു.പ്രൊഡക്ഷൻ കൺട്രോളർ ആയി രാജേഷ് തിലകവും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ഷിബു പന്തലക്കോടും പ്രവർത്തിക്കുന്ന കള്ളനും ഭഗവതിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരനാണ്. വാഴൂർ ജോസ്, എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് പബ്ലിക് റിലേഷൻസ് വിഭാഗം കൈകാര്യം ചെയ്യുന്നത്. നൃത്തസംവിധാനം കലാമാസ്റ്ററും സംഘട്ടനം മാഫിയ ശശിയും നിർവഹിക്കുന്നു. യെല്ലോ ടൂത്ത്സ് ആണ് ഡിസൈനർമാർ. കള്ളനും ഭഗവതിയുടെയും ടൈറ്റിൽ കാലിഗ്രാഫി ഒരുക്കിയിരിക്കുന്നത് കെ.പി മുരളീധരനാണ്. ഗ്രാഫിക്സ് നിഥിൻ റാം നടുവത്തൂർ.

shortlink

Related Articles

Post Your Comments


Back to top button