CinemaLatest NewsNEWS

കാര്‍ത്തിയുടെ ‘ജപ്പാൻ’ റിലീസിനൊരുങ്ങുന്നു: ഒടിടി റൈറ്റ്‍സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജപ്പാൻ’. രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അനു ഇമ്മാനുവേല്‍ ആണ് ചിത്രത്തിലെ നായിക.

അതേസമയം, തകര്‍പ്പൻ വിജയങ്ങള്‍ നേടിയ ‘വിരുമൻ’, ‘പൊന്നിയിൻ സെല്‍വൻ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ കാർത്തി ചിത്രമാണ് സർദാർ. ചിത്രത്തിൽ ഒരു സ്പൈ ആയിട്ടാണ് കാർത്തി അഭിനയിച്ചിരിക്കുന്നത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ ചിത്രത്തില്‍ അഭിനയിച്ച കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

Read Also:- ‘ഹണ്ട്’: മേക്കിംഗ്‌ വീഡിയോ പുറത്തുവിട്ടു

കാർത്തിയെ കൂടാതെ ചിത്രത്തില്‍ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.

shortlink

Related Articles

Post Your Comments


Back to top button