GeneralLatest NewsMollywoodNEWSWOODs

പ്രിയദർശന്റെ പിറന്നാൾ ആഘോഷ വേളയിൽ രാജസ്ഥാനിൽ നിന്നും മോഹൻലാലിന്റെ സർപ്രൈസ്

തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ചിത്രം പങ്കുവച്ചാണ് മോഹൻലാൽ പ്രിയന് ആശംസ അറിയിച്ചത്.

മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെ അറുപത്തിയാറാം ജന്മദിനത്തിൽ ആശംസ നേർന്ന് സിനിമ ലോകം. അടുത്ത സുഹൃത്തായ പ്രിയദർശന്റെ പിറന്നാൾ ആഘോഷ വേളയിൽ ജന്മദിന ആശംസ നേർന്ന് കൊണ്ട് രാജസ്ഥാനിൽ നിന്നും മോഹൻലാൽ സർപ്രൈസ് വീഡിയോ കോളിൽ എത്തി. ആ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

 

read also: നടി അമല പോൾ ക്രിസ്തുമതം ഉപേക്ഷിച്ചോ? പഴനിയില്‍ ദര്‍ശനം നടത്തി താരം, ചോദ്യങ്ങളുമായി ആരാധകര്‍

സിദ്ധിക്കിനും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിക്കുന്ന സമയത്ത് വീഡിയോ കോളിൽ മോഹൻലാൽ ആശംസ അറിയിച്ചു. മുറിച്ച കേക്ക് പീസ് പ്രിയദർശൻ ആദ്യം നീട്ടുന്നതും മോഹൻലാലിന് നേരെയാണ്. സിനിമ ജീവിതത്തിലെ മികച്ച സുഹൃത്തുക്കളാണ് ഇരുവരും. കരിയറിലെ ജയപരാജയങ്ങൾക്ക് ഇടയിൽ സൗഹൃദത്തിന് കോട്ടം തട്ടാതെ നോക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട് .

shortlink

Related Articles

Post Your Comments


Back to top button