GeneralLatest NewsNEWS

ഞാന്‍ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു: കുതിരവട്ടം പപ്പുവിന്റെ ഓർമ്മയിൽ മകൻ ബിനു പപ്പു

മലയാളികളെ കുടുകുടെ ചിരിപ്പിച്ച പ്രിയ നടന്‍ കുതിരവട്ടം പപ്പു വിടപറഞ്ഞിട്ട് ഇന്ന് 23 വര്‍ഷം തികയുകയാണ്. പത്മദളാക്ഷന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപേര്. ചെറുപ്പം മുതല്‍ തന്നെ നാടകത്തില്‍ കമ്പമുണ്ടായിരുന്ന കൊണ്ട് അഭിനയം തന്നെയായിരുന്നു വഴി. ആയിരത്തോളം നാടകങ്ങളി‍ല്‍ അദ്ദേഹം അഭിനയച്ചിട്ടുണ്ട്. മൂടുപടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്.

അദ്ദേഹത്തിന്റെ ഒര്‍മ്മദിനത്തില്‍ മകന്‍ ബിനു പപ്പു ഫെയ്‌സ്‌ബുക്കില്‍ പങ്കുവെച്ച വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. ‘അച്ഛാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച്‌ പറയണമെന്നും ഞാന്‍ ഇപ്പോഴും ആഗ്രഹിക്കാറുണ്ട്. ഞാന്‍ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാന്‍ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു’-എന്നാണ് ബിനു പപ്പു കുറിച്ചത്. നിരവധി ആളുകള്‍ പ്രിയനടന്റെ ഓര്‍മകള്‍ പങ്കുവെച്ച്‌ രംഗത്തെത്തി.

സലിം ബാബ സംവിധാനം ചെയ്ത ‘ഗുണ്ട’ എന്ന ചിത്രത്തിലൂടെയാണ് ബിനു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബിനുവിന്റെ രണ്ടാം വരവും ഒരു വില്ലനായിട്ട് തന്നെയാണ്. റാണി പത്മിനിമാരുടെ വില്ലനായിട്ടാണ് ബിനു പപ്പു സിനിമയിൽ എത്തുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത റാണി പത്മിനിയിലെത്തുന്ന വില്ലനെ കണ്ട പ്രേക്ഷകര്‍ എല്ലാവരും ഒന്നു ചിന്തിച്ചു കാണും. എവിടെയോ മറന്ന മുഖം എന്നാണ് പലരും പറഞ്ഞത്. ബിനു പപ്പുവിനെ അധികമാര്‍ക്കും അറിയില്ലായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button