BollywoodGeneralLatest NewsNEWS

നടന്‍ ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു, വധു സബ ആസാദ്

നടന്‍ ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 2023 നവംബറില്‍ ആയിരിക്കും ഹൃത്വിക് റോഷന്റെ വിവാഹം എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

കാമുകി സബ ആസാദിനെയാണ് ഹൃത്വിക് വിവാഹം ചെയ്യാന്‍ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹൃത്വിക്കും ആദ്യ ഭാര്യ സൂസന്നയും 2014ല്‍ വിവാഹമോചിതരായിരുന്നു. 2000ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഹൃത്വിക്കിന് ഹൃദാന്‍, ഹൃഹാന്‍ എന്നീ രണ്ട് മക്കളുണ്ട്.

ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും ലിവ് ഇന്‍ റിലേഷനില്‍ ആണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഹൃത്വിക്കും സബ ആസാദും ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ നിര്‍മ്മിച്ച ആഡംബര വസതിയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയായിവരികയാണ്. എന്നാല്‍ ഹൃത്വിക്കോ സബയോ വിവാഹം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button