GeneralLatest NewsMollywoodNEWSWOODs

വീട്ടിലും കുടുംബത്തിലും ദൈവാരാധനയുണ്ട്, ദൈവ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ട് : ഉണ്ണി മുകുന്ദൻ

താന്‍ ജിവിച്ച സാഹചര്യങ്ങള്‍ തന്നെ ഇങ്ങനെയാക്കി

മലയാളികളുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ മാളികപ്പുറം എന്ന ചിത്രം വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ ദൈവ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുള്ളതായി ഉണ്ണി പറയുന്നു.

‘താന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു. വീട്ടിലും കുടുംബത്തിലും ദൈവാരാധനയുണ്ട്. ഇഷ്ടപ്പെട്ട കുറേ ദൈവങ്ങളുണ്ട്. പരശുരാമന്‍, അര്‍ജുനന്‍.. മഹാഭാരതത്തിലെ നിരവധി കഥാപാത്രങ്ങള്‍, അങ്ങനെ ഇത്തരത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ട് ‘- കൗമുദി ടീവിയുടെ നാലാമിടം എന്ന പരിപാടിയില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

READ ALSO:പനി, കോവിഡ് ഒടുവില്‍ ബ്രഹ്‌മപുരദഹനം, ജീവിക്കാന്‍ കഴിയാത്ത സ്ഥിതി: വിമർശനവുമായി മുരളി ഗോപി

വ്യക്തിഹത്യ, ബോഡി ഷെയിമിംഗ്, വീട്ടുകാരെക്കുറിച്ച്‌ പറയുന്നത് ഒക്കെ തനിക്ക് അംഗീകരിക്കാനാവില്ലെന്നും  താന്‍ ജിവിച്ച സാഹചര്യങ്ങള്‍ തന്നെ ഇങ്ങനെയാക്കി എന്ന് പറഞ്ഞ് പൊതുമദ്ധ്യത്തില്‍ അധിക്ഷേപിച്ചപ്പോള്‍ അങ്ങനെയാണ് പ്രതികരിക്കാന്‍ തോന്നിയതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button