GeneralLatest NewsNEWSTollywoodWOODs

കരിയര്‍ നശിക്കാന്‍ കാരണം അല്ലു അർജ്ജുനോ ? നടിയ്ക്ക് നേരെ വിമർശനവുമായി ആരാധകർ: പിന്നീട് സംഭവിച്ചത്.!

സന്തോഷ വാര്‍ത്ത അല്ലു അര്‍ജുന്‍ എന്നെ അണ്‍ബ്ലോക്ക് ചെയ്തു

തെന്നിന്ത്യൻ സൂപ്പർ താരമാണ് അല്ലു അർജുൻ. താരത്തിനെതിരെ ആരോപണവുമായി അദ്ദേഹത്തിന്‍റെ മുൻ നായിക രംഗത്ത്. ട്വിറ്ററില്‍ അല്ലു തന്നെ ബ്ലോക്ക് ചെയ്തുവെന്നാണ് വരുഡു എന്ന ചിത്രത്തിലെ നായിക ഭാനുശ്രീ മെഹ്‌റയുടെ ആരോപണം. തന്‍റെ വാദം തെളിയിക്കാന്‍ തന്റെ ട്വിറ്റർ ഹാൻഡിൽ ഒരു സ്ക്രീൻഷോട്ടും പങ്കിട്ടിട്ടുണ്ട്.

‘നിങ്ങൾ എപ്പോഴെങ്കിലും വഴി അറിയാതെ നിന്നുപോയിട്ടുണ്ടോ?, ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു ഞാൻ അല്ലു അർജുനൊപ്പം വരുഡുവിൽ അഭിനയിച്ചു. എന്നാല്‍ പിന്നീട് എനിക്കൊരു ജോലിയും തുടര്‍ന്ന് ലഭിച്ചില്ല. പക്ഷേ എന്റെ പ്രതിസന്ധികളില്‍ രസം കണ്ടെത്താന്‍ ഞാൻ പഠിച്ചു – പ്രത്യേകിച്ചും ഇപ്പോൾ നോക്കൂ അല്ലു അർജുൻ എന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു’ – ഭാനുശ്രീ മെഹ്‌റ ട്വിറ്ററില്‍ കുറിച്ചു. ഇതിനു പിന്നാലെ അല്ലു ഫാന്‍സ് നടിക്കെതിരെ വിമർശനവുമായി എത്തി.

READ ALSO: പൈസ തന്ന് ഒതുക്കിയതോ പേടിച്ചിട്ടോ അല്ല: വിമർശനത്തിന് മറുപടിയുമായി ആരതി

തന്‍റെ കരിയര്‍ നശിക്കാന്‍ കാരണം അല്ലു ചിത്രമാണ് നടി ഉദ്ദേശിച്ചത് എന്ന് പറഞ്ഞായിരുന്നു അല്ലു ആരാധകരുടെ ആക്രമണം. തുടർന്ന് അല്ലുവിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് ഇവരെ അണ്‍ബ്ലോക്ക് ചെയ്തുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഭാനുശ്രീ മെഹ്‌റ തന്നെ മറ്റൊരു ട്വീറ്റില്‍ ഇത് വ്യക്തമാക്കുകയും ചെയ്തു.

‘സന്തോഷ വാര്‍ത്ത അല്ലു അര്‍ജുന്‍ എന്നെ അണ്‍ബ്ലോക്ക് ചെയ്തു. എന്‍റെ കരിയറിലെ തിരിച്ചടികളുടെ പേരില്‍ ഞാന്‍ അദ്ദേഹത്തെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ലെന്ന് ഇവിടെ വ്യക്തമാക്കട്ടെ. എല്ലാം നല്ല രീതിയില്‍ എടുത്തതിന് അല്ലുവിന് നന്ദി’ എന്നും രണ്ടാമത്തെ ട്വീറ്റില്‍ നടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button