CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

‘കേരളം എപ്പോഴും എനിക്ക് സ്പെഷ്യലാണ്’: ചിമ്പു

ചെന്നൈ: നടന്‍ ചിമ്പു നായകനായഭിനയിച്ച പുതിയ ചിത്രം പത്ത് തല വ്യാഴാഴ്ച റിലീസിനൊരുങ്ങുകയാണ്. സംസ്ഥാനത്ത് 150ലേറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ക്രൗണ്‍ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഈയവസരത്തില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കായി വീഡിയോ സന്ദേശവുമായി വന്നിരിക്കുകയാണ് ചിമ്പു.

ഈ സിനിമയാണ് കേരളത്തിലെ തന്റെ ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസെന്ന് ചിമ്പു പറഞ്ഞു. കേരളത്തില്‍ നേരിട്ട് വന്ന് പ്രചാരണം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ലെന്നും തീര്‍ച്ചയായും ഉടന്‍ കേരളത്തിലെത്തി എല്ലാവരേയും കാണുമെന്നും ചിമ്പു പറഞ്ഞു.

‘ഞാൻ അബ്യൂസ് ചെയ്യപ്പെട്ട വ്യക്തിയാണ്, തുറന്നു പറഞ്ഞാല്‍ പലരും ജയിലില്‍ ആകും’: ഏയ്ഞ്ചലിൻ

‘കേരളം എപ്പോഴും എനിക്ക് സ്പെഷ്യലാണ്. ‘വിണ്ണൈ താണ്ടി വരുവായാ’ ചിത്രീകരിച്ചത് കേരളത്തിലാണ്. ആത്മീയ പരിവര്‍ത്തനയാത്രയിലും കേരളത്തിന് പ്രത്യേകമായ പങ്കുണ്ട്. ‘മാനാട്’, ‘വെന്ത് തണിന്തത് കാട്’ എന്നീ ചിത്രങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി. വലിയ ഊര്‍ജമാണ് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയത്,’ ചിമ്പു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button