Latest News

നടൻ വിഷ്ണു പ്രസാദിന്റെ സംസ്കാരം നാളെ, പൊതു ദർശനം കാക്കനാട്ടെ വസതിയിൽ

അന്തരിച്ച സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദിന്റെ സംസ്കാരം നാളെയെന്ന് നടൻ കിഷോർ സത്യ അറിയിച്ചു. ഭൗതീക ശരീരം നാളെ രാവിലെ 7നും 2മണിക്കും ഇടയിൽ, അദ്ദേഹത്തിന്റെ വസതിയായ “ലക്‌സികോ, നവോദയ എൻക്‌ളെവ്, മില്ലും പടി, കാക്കാനാട്. ന്റെ ക്ലബ്‌ ഹൌസിൽ പൊതു ദർശനത്തിന് വെക്കുകയും 3മണിക്ക് ശേഷം അത്താണി ക്രിമിറ്റൊ റിയത്തിൽ അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കപ്പെടുകയും ചെയ്യുന്നതാണ്.

കരൾ രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് വിഷ്ണു പ്രസാദിന്റെ അന്ത്യം. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. കരൾ നൽകാൻ മകൾ തയാറായിരുന്നു. ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമം നടന്നു വരികയായിരുന്നു. നടൻ കിഷോർ സത്യയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടന്റെ വിയോ​ഗ വാർത്ത പങ്കുവച്ചത്.

നേരത്തെ, നടന്റെ ചികിത്സയ്ക്കായി‌ 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് നടൻ കിഷോർ സത്യ പറഞ്ഞിരുന്നു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും അടിയന്തരമായി ഒരു തുക നൽകിയിരുന്നു. ചാരിറ്റി ഫണ്ടിങ്ങിലൂടെയും തുക കണ്ടെത്താൻ ശ്രമിക്കുകയുണ്ടായി. ചികിത്സയ്ക്കുള്ള തുക സമാഹരിക്കുന്നതിനിടെയാണ് രോഗം മൂർച്ചിക്കുന്നത്.

shortlink

Post Your Comments


Back to top button