Latest News

ജനിച്ചരാജ്യത്തെ പെറ്റമ്മയായി കാണുന്ന ഉറച്ചനിലപാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവലിരിക്കുന്നതിനാൽ ഞാൻ ഉറങ്ങുന്നു- ഹരീഷ് പേരടി

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി കൊടുത്ത ഇന്ത്യയുടെ നിലപാടിനെ പുകഴ്ത്തിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ചും നടൻ ഹരീഷ് പേരടി. രാജ്യത്തെ പെറ്റമ്മയായി കാണുന്ന ഉറച്ച നിലപാടുള്ള രാജ്യത്തിൻറെ കാവൽക്കാരൻ പ്രധാനമന്ത്രി ഉറങ്ങാതെ ഇരിക്കുന്നതിനാൽ ഞാനും മറ്റു 150 കോടി ജനങ്ങളും കൂർക്കം വലിച്ച് ഉറങ്ങുന്നു എന്നദ്ദേഹം കുറിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,

ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാൽ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയിൽ സുഖമായി ഉറങ്ങും..പക്ഷെ എല്ലാ 51 വെട്ടുകളേയും,ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും,തീവ്ര ഹമാസിയൻ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന..സ്വരാജുകളല്ലാത്ത അയൽരാജുകളായ കള്ള നാണയങ്ങൾ..

യുദ്ധം വേണ്ട എന്ന മഹാൻമാരുടെ മുദ്രാവാക്യങ്ങൾ ചേരാത്ത സ്വന്തം നെറ്റിയിൽ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങൾ..ഇന്ന് കിടക്കപായയിൽ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തും…ജയ് മോദിജി…ജയ് ഹിന്ദ് ..

shortlink

Related Articles

Post Your Comments


Back to top button