Teasers

തെറി ടീസര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു (ടീസര്‍ കാണാം)

തമിഴകം പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് യുടെ പുതിയ ചിത്രമായ തെറിയ്ക്ക് വമ്പന്‍ സ്വീകരണം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ രണ്ട് മില്യണ്‍ ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. ഇത് ആദ്യമായാണ് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഒരു ചിത്രത്തിന്റെ ടീസറിന് ഇത്രയധികം വ്യൂവേഴ്സിനെ ലഭിക്കുന്നത്. സിദ്ധാര്‍ത്ഥ്, ഹന്‍സിക തുടങ്ങിയ താരങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ തന്നെ ഷെയര്‍ ചെയ്ത് കഴിഞ്ഞു. അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെലെപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

24 മണിക്കൂറുകൊണ്ട് 2 മില്യണ്‍ ആളുകളാണ് തെറിയുടെ ടീസര്‍ യൂട്യൂബിലൂടെ കണ്ടത്. വിജയ് യുടെ പുതിയ ചിത്രമായ തെറിയ്ക്ക് റിലീസിന് മുമ്പേ മറ്റൊരു റെക്കോര്‍ഡ് എന്നു കൂടി പറയാവുന്ന ഒരു നേട്ടമാണിത്..

 

shortlink

Related Articles

Post Your Comments


Back to top button