BollywoodGeneralNEWSSongsVideos

ജയ് ഗംഗാജല്‍ സിനിമയിലെ പുതിയ ഗാനം റിലീസായി

പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജെയ് ഗംഗജല്‍. 2003ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രം ഗംഗാജലിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ സിനിമ എത്തുന്നത്. പ്രിയങ്കാ ചോപ്ര എസി. പി. അഭ മാത്തുറായി വേഷിമിടുന്നു. പ്രകാശ് ഝായാണ് സിനിമയിലെ മറ്റൊരു പ്രധാന താരം. മാനവ് കൗള്‍, രാഹുല്‍ ഭട്ട്, നിനാദ് കാമത്ത്, മുരളി ശര്‍മ്മ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്.

സലിം സുലൈമാനാണ് പാട്ടുകള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പരവേഷ് മാലിക്ക് പാട്ട് പാടിയിരിക്കുന്നു. മനോജ് മുസ്താഹിറാണ് ഗാനരചന. പത്ത് കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തീകരിച്ച ജെയ് ഗംഗാജല്‍ മാര്‍ച്ച് നാലിന് തീയേറ്ററുകളില്‍ എത്തും. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments


Back to top button