Latest NewsMovie GossipsTollywood

രണ്ട് കോടി രൂപ പ്രതിഫലം; നടി പൂജ സംവിധായകന് തലവേദനയോ?

വരുണ്‍ തേജ നായകനായി എത്തുന്ന വാത്മീകി എന്ന ചിത്രത്തിലാണ് പൂജ അഭിനയിക്കുന്നത്.

വിജയ ചിത്രങ്ങളുടെ ഭാഗമായി കഴിയുമ്പോള്‍ നായികമാര്‍ പ്രതിഫലം ഉയര്‍ത്തുവെന്നത് സിനിമാ മേഖലയില്‍ സാധാരണമാണ്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ് നടി പൂജ ഹെജ്ഡ്. മോഹന്‍ജുദാരോ എന്ന ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ നായികയായെത്തിയ പൂജ ഹെജ്ഡ് തെലുങ്ക് സിനിമകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. വന്‍ പ്രതിഫലമാണ് താരം തന്റെ പുതിയ ചിത്രത്തിനായി ആവശ്യപ്പെടുന്നതെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

വരുണ്‍ തേജ നായകനായി എത്തുന്ന വാത്മീകി എന്ന ചിത്രത്തിലാണ് പൂജ അഭിനയിക്കുന്നത്. 15  ദിവസം  മാത്രമുള്ള  ഷൂട്ടിനു രണ്ട് കോടി രൂപയാണ് നടി പ്രതിഫലം ചോദിച്ചതെന്നാണ് പുതിയ വാര്‍ത്ത. മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ സംവിധായകനും നിര്‍മാതാവും അത് സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. മുന്‍നിര നായികമാരായ സമാന്തയും തമ്മന്നയും കാജല്‍ അഗര്‍വാളുമൊക്കെ ഇ സെലക്ടീവായതോടെ പൂജയല്ലാതെ വേറെ ഓപ്ഷനില്ലായെന്നും അതുകൊണ്ടാണ് താരത്തെ വന്‍ പ്രതിഫലത്തില്‍ കരാര്‍ ആയതെന്നും പ്രചാരണം. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ഹാരിഷ് ശങ്കര്‍.

ഇത് തീര്‍ത്തും വാസ്തവവിരുദ്ധമായ വാര്‍ത്തയാണ്. ഒരു നായിക വാങ്ങുന്ന സാധാരണ പ്രതിഫലം തന്നെയാണ് പൂജയും ആവശ്യപ്പെട്ടത് എന്ന് ഹാരിഷ് ശങ്കര്‍ പറയുന്നു. ഹൃത്വിക് റോഷന്റെയും മഹേഷ് ബാബുവിന്റെയും അല്ലു അര്‍ജ്ജുന്റെയുമൊക്കെ നായികയായി അഭിനിച്ചതിന്റെ യാതൊരു തലക്കനവും പൂജയ്ക്കില്ലെന്നും ഹാരിഷ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു

Tags

Post Your Comments

Related Articles


Back to top button
Close
Close