CinemaMollywoodNEWS

പൂത്തുലയാതെ ‘പൂമരം’ ; ഇനിയും കാത്തിരിക്കണോ? എന്ന് പ്രേക്ഷകര്‍

‘ഞാനും ഞാനുമെന്റാളും’ എന്ന് മലയാളി പാടി തുടങ്ങിയിട്ട് വര്‍ഷം ഒന്നായിരിക്കുന്നു. പൂമരം എന്ന ചിത്രത്തിലെ ഈ ഗാനം മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുമ്പോഴും ഈ ചിത്രം ബിഗ്‌ സ്ക്രീനില്‍ എത്താത്തതിന്റെ സങ്കടം പങ്കുവയ്ക്കുകയാണ് സിനിമാ പ്രേമികള്‍. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ ചെയ്യുന്ന ചിത്രമാണ് പൂമരം. കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്‌. ക്രിസ്മസ് റിലീസായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് എന്നാണെന്ന് പോലും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. ഒരു കോളേജ് ക്യാമ്പസില്‍ നടക്കുന്ന കലോത്സവവുമായി ബന്ധപ്പെട്ട കഥയാണ് പൂമരമെന്ന ചിത്രത്തിലൂടെ എബ്രിഡ് ഷൈനും ടീമും പറയുന്നത്. ചിത്രത്തിലെ ‘കടവത്തൊരു തോണി’ എന്ന മറ്റൊരു ഗാനവും ജനപ്രീതി നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button