GeneralKollywoodLatest News

ആരാധികയുടെ അടി കവിളത്ത്; അമ്പരന്ന് നടന്‍ പ്രഭാസ്

പൊതു ഇടത്തു വച്ച് തങ്ങളുടെ ഇഷ്ടതാരങ്ങളെ കണ്ടാല്‍ ഒരു ഫോട്ടോ എടുക്കാതെ ആരാധകര്‍ വിടാറില്ല. ചിലര്‍ ആണെങ്കിലും താരങ്ങളോട് പരുഷമായി പെരുമാറാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ച കൂടെ നിന്നു ഫോട്ടോ എടുത്ത ശേഷം താരത്തിന്റെ മുഖത്തടിച്ച ആരാധികയുടെ പ്രവര്‍ത്തിയാണ്.

ബാഹുബലിയിലൂടെ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരമായി മാറിയ നടന്‍ പ്രഭാസാണ് ഒരു ആരാധികയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ അമ്പരന്നുപോയത്. പ്രഭാസ് തന്റെ പുതിയ ചിത്രമായ സഹോയുടെ തിരക്കിലാണ്. ചിത്രത്തിന്റെ ഏതാനും ഭാഗങ്ങളുടെ ഷൂട്ടിനായി ലോസ് ഏഞ്ചല്‍സിലെത്തിയ താരത്തിന്റെ അടുത്ത് ആരാധകര്‍ ഫോട്ടോയ്ക്കായി ചുറ്റുമെത്തി. ഇഷ്ടതാരത്തെ അടുത്തുകണ്ട ഒരു ആരാധിക പ്രഭാസിനൊപ്പം ഫോട്ടോ എടുത്തുക്കുകയും ആഹ്ലാദത്തില്‍ മതിമറന്ന് തുള്ളിച്ചാടിയ പെണ്‍കുട്ടി, താരത്തിന്റെ കവിളത്ത് ഒരു അടിയും നല്‍കുകയും ചെയ്തു. ആരാധികയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ ഏതാനും നിമിഷം താരം അമ്പരന്ന താരം കവിളത്ത് തലോടിക്കൊണ്ട് അടുത്ത ആള്‍ക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button