GeneralMollywood

പൃഥ്വിയുടെ ആശംസകാര്‍ഡും കൊണ്ട് വീട്ടില്‍ ചെന്ന് അര്‍ഥം ചോദിക്കുന്ന ടൊവിനോ; ചിത്രം വൈറല്‍

മലയാളത്തിന്റെ യുവ നടന്‍ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ആര്‍ക്കും കേട്ടാല്‍ മനസിലാകില്ല എന്നൊരു വിമര്‍ശനം സാധാരണയുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ട്രോളുകള്‍ക്ക് ഇരയാകാറുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വി തന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്റെ ചിത്രീകരണം അവസാനിച്ചതായി എഴുതിയ കുറിപ്പിന് താഴെ ഒരാള്‍ അതിന്റെ തര്‍ജമയുമായി രംഗത്ത് വരികയും അത് അദ്ദേഹം തന്നെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ടൊവിനോ തോമസിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്ന പൃഥ്വിരാജിന്റെ സന്ദേശത്തിന് താഴെ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത കമന്റാണ് വൈറലാവുന്നത്. ‘പിറന്നാള്‍ ആശംസകര്‍ സഹോദരാ’ എന്നായിരുന്നു പൃഥ്വിയുടെ സന്ദേശം. അതിനോടൊപ്പം ലൂസിഫറിന്റെ ലൊക്കേഷനിലെ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അതിന് താഴെയാണ് പുതിയ ട്രോള്‍ ”അയച്ചു കിട്ടിയ ആശംസകാര്‍ഡും കൊണ്ട് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അര്‍ഥം ചോദിക്കുന്ന ടൊവിനോ” എന്ന ക്യാപ്ഷനോടെയാണ് ചിത്രം ട്രോള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button