GeneralLatest NewsMollywood

‘മാമാങ്കം’ വിവാദം പുതിയ തലത്തില്‍; കാരണം ഉണ്ണിമുകുന്ദന്‍? അറിഞ്ഞില്ലെന്നു സംവിധായകന്‍ !!

മമ്മൂട്ടി ചിത്രം മാമാങ്കം വിവാദത്തില്‍. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം മാമാങ്കത്തിനായി ധ്രുവന്‍ കളരി അഭ്യസിച്ചിരുന്നു. എന്നാല്‍ കാരണം ഒന്നും അറിയിക്കാതെ തന്നെ പുറത്താക്കുകയായിരുന്നുവെന്നു നടന്‍ ധ്രുവന്‍ വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി.

നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന ബിഗ്‌ ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിൽ നിന്ന് ധ്രുവനെ ഒഴിവാക്കിയ വിവാദം തീരുന്നതിനു മുന്‍പേ പുതിയ വിവാദം.  നടന്‍ ഉണ്ണി മുകുന്ദൻ ചിത്രത്തിന്‍റെ ഭാഗമാകുന്നുവെന്നു സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം. 20019ൽ മാമാങ്കത്തിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ ഈ വർഷത്തെ രണ്ടു പ്രധാന ചിത്രങ്ങളിൽ ഒന്ന് ചോക്ലേറ്റും മറ്റേതു മാമാങ്കവും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

എന്നാല്‍ എന്നാൽ ഉണ്ണി മുകുന്ദനുമായി താൻ ഒരു തരത്തിലുമുളള ചർച്ചകളും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവിനെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും ചിത്രത്തിന്റെ സംവിധായകൻ സജീവ് പിളള ഒരു പ്രമുഖ മാധ്യമത്തിനോടു പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button